മാറുന്ന ഗുരു സങ്കല്പങ്ങൾ
“ഈശ്വരനും ഗുരുവും എന്റെ മുൻപിൽ വന്നുനിന്നാൽ ഞാനാദ്യം ഗുരുവിനെ നമസ്കരിക്കും. കാരണം ഈശ്വരനെ കാണാനുള്ള ശക്തി എനിക്ക് പ്രദാനം ചെയ്യ്തത് ഗുരുവാണ് ” – ഭക്തകവി സൂർദാസിന്റെ വരികളാണിവ. പ്രാചീന ഭാരതം എത്ര ഉത്കൃ ഷ്ടമായിട്ടാണ് ഗുരുവിനെ കണ്ടതെന്ന് ഈ വരികൾ ബോധ്യമാക്കുന്നു. ‘ഗുരു ‘ എന്ന പദത്തിന്റെ അർത്ഥം തന്നെ തമസ്സകറ്റുന്നതെന്നാണ്. കേവലം ഒരു വിഷയത്തേക്കുറിച്ചുള്ള ജ്ഞാനം മാത്രമല്ല മറിച്ച് പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുന്നതിനുള്ള അറിവും ശക്തിയും പകരുന്നവനാണ് ഗുരു. ഈ മണ്ണിൽ പിറന്നു വീഴുന്ന നമുക്കെല്ലാവർക്കും അമ്മിഞ്ഞപ്പാലിനൊപ്പം ജീവിതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നല്കിയ ആദ്യഗുരു അമ്മയാണ്. ആ കണ്ണുകളിലൂടെയാണ് നാം ലോകം കണ്ടതും തെറ്റും ശരിയും തിരിച്ചറിഞ്ഞതും. പിന്നീട് നമ്മുടെ ഭൗമമണ്ഡലം വളരുന്നതിനനുസരിച്ച് ഗുരുസ്ഥാനീയരുടെ എണ്ണവും വർദ്ധിക്കുന്നു. ജോയൽ മ്ലേക്കോ തന്റെ “ ദി ഗുരു ഇൻ ഹിന്ദു ട്രെഡിഷൻ ” എന്നാ പുസ്തകത്തിൽ ഗുരുവിനെപ്പറ്റി പരാമർശിക്കുന്നത് ഇങ്ങനെയാണ്, “ ജീവിതത്തിന്റെ അർത്ഥം വെളിപ്പെടുത്തുന്നവൻ ആരോ അവൻ ഒരുവന് ഗുരുവാണ് ”. അങ്ങനെ നോക്കുമ്പോൾ ഏതൊരു വ്യക്തി ക്കു...